Sat. Jan 18th, 2025

ഡല്‍ഹി: ‘ദ കേരള സ്റ്റോറി’ സിനിമ പശ്ചിമ ബംഗാളില്‍ നിരോധിച്ചതിനെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിനിമ വസ്തുതാവിരുദ്ധമായി നിര്‍മിച്ചതും വിദ്വേഷപ്രസംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സിനിമ നിരോധിച്ചതിനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ മറുപടിയായി നല്‍കിയ സത്യവാങ്മൂലത്തിലാണ് ബംഗാള്‍ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് സിനിമ റിലീസ് ചെയ്ത ദിവസം തിയറ്ററില്‍ നിന്നിറങ്ങിവന്ന പ്രേക്ഷകരില്‍ പലരും മുസ്‌ലിം സമുദായത്തെ അകറ്റിനിര്‍ത്തണമെന്നും പാഠം പഠിപ്പിക്കണമെന്നും പറയുന്നത് പൊലീസ് നിരീക്ഷണത്തില്‍ വ്യക്തമായെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ചിത്രത്തിന്റെ പ്രദര്‍ശനം സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം