തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ സാധാരണയേക്കാള്‍ താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യവും, മോക്കാ ചുഴലിക്കാറ്റിന് ശേഷമുള്ള അന്തരീക്ഷവുമാണ് കേരളത്തിലും ചൂട് ഉയരാന്‍ കാരണം. അന്തരീക്ഷ ഈര്‍പ്പം കൂടുതലായതിനാല്‍ അനുഭവപ്പെടുന്ന ചൂടും കൂടും. അള്‍ട്രാവയലറ്റ് വികിരണതോതും ഉയര്‍ന്ന നിലയിലാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിക്കാനും സാധ്യതയുണ്ട്.