കൊച്ചി: സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം ഓണ്‍ലൈന്‍ വഴി വിവാഹം നടത്താമെന്ന് ഹൈക്കോടതി. ഓണ്‍ലൈന്‍ വഴി വിവാഹം നടത്തണമെന്ന ആവശ്യം നിഷേധിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി 2021 സെപ്റ്റംബര്‍ ഒന്‍പതിന് പുറപ്പെടുവിച്ച ഉത്തരവ് അന്തിമമാക്കിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് സോഫി തോമസും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഓണ്‍ലൈന്‍ വിവാഹം നടത്താന്‍ മുന്‍പ് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പാലിക്കാനും നിര്‍ദേശിച്ചു. മാറിയ സാഹചര്യത്തില്‍ 2000-ല്‍ നിലവില്‍വന്ന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമവും കണക്കിലെടുത്തുവേണം സ്പെഷ്യല്‍ മാരേജ് ആക്ടിനെ സമീപിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.