Mon. Dec 23rd, 2024

ബ്ലൂംബെര്‍ഗ്: ജീവനക്കാര്‍ക്ക് എട്ടുമാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസ് നല്‍കി സിംഗപൂര്‍ എയര്‍ലൈന്‍. റെക്കോഡ് വാര്‍ഷിക ലാഭം നേടിയതിനു പിന്നാലെയാണ് കമ്പനിയുടെ നടപടി. ‘അര്‍ഹരായ ജീവനക്കാര്‍ക്ക് 6.65 മാസത്തെ ശമ്പളത്തിനു തുല്യമായ തുക ലാഭവിഹിത -ബോണസ് നല്‍കും. ജീവനക്കാരുടെ മഹാമാരിക്കാലത്തെ കഠിനാധ്വാനത്തിനും ത്യാഗത്തിനും ഒന്നര മാസത്തെ ശമ്പളം എക്‌സ് ഗ്രേഷ്യ ബോണസായും നല്‍കുമെന്ന് എയര്‍ലൈന്‍ വക്താവ് പറഞ്ഞു. ലാഭവിഹിത-ബോണസ് ഫോര്‍മുല പ്രകാരമാണ് ജീവനക്കാര്‍ക്ക് ബോണസ് നല്‍കുക. 1.62 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ മാര്‍ച്ച് 31 വരെയുള്ള വരുമാനം. ചൈന, ജപ്പാന്‍, സൗത് കൊറിയ എന്നിവിടങ്ങളില്‍ നിന്നെല്ലാം ബുക്കിങ് നടക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം