Wed. Jan 22nd, 2025

ആനക്കട്ടി: തമിഴ്‌നാട് ആനക്കട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥി മരിച്ചു. രാജസ്ഥാനിലെ കോട്ട യൂണിവേഴ്‌സിറ്റിയില്‍ എംഎസി വൈല്‍ഡ് ലൈഫ് സയന്‍സിലെ വിദ്യാര്‍ഥി വിശാല്‍ ശ്രീമാലാണ് മരിച്ചത്. ഇന്നലെ രാത്രി മുറിയിലേക്ക് പോകുമ്പോഴായിരുന്നു ആനയുടെ ആക്രമണം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ആനക്കട്ടിയിലെ സലീം അലി പക്ഷി ഗവേഷണ കേന്ദ്രത്തില്‍ പരിശീലനത്തിന് എത്തിയതായിരുന്നു വിശാല്‍.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം