Tue. Sep 10th, 2024

തിരുവനന്തപുരം: സ്ത്രീ മുന്നേറ്റത്തിന്റെയും ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെയും ചാലകശക്തിയായ കുടുംബശ്രീക്ക് ഇന്ന് 25 വയസ്സ്. കുടുംബശ്രീദിന പ്രഖ്യാപനവും രജതജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിന്റെ ഉദ്ഘാടനം ഇന്ന വൈകിട്ട് പുത്തരിക്കണ്ടം മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായാണ് കുടുംബശ്രീം രൂപീകരിക്കുന്നത്. 1998-ല്‍ ഇ കെ നായനാര്‍ സര്‍ക്കാരാണ് തദ്ദേശ ഭരണവകുപ്പിന് കീഴില്‍ കുടുംബശ്രീ ആരംഭിക്കുന്നത്. 1998 മെയ് 17 ന് മലപ്പുറത്തായിരുന്നു ഉദ്ഘാടനം. രാജ്യത്തെ തന്നെ ആദ്യ പദ്ധതി ആയതിനാല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പെയ് ആണ് കുടുംബശ്രീയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്. അയല്‍ക്കൂട്ടങ്ങള്‍, എഡിഎസ്, സിഡിഎസ് എന്നിങ്ങനെ ത്രിതല സംഘടനാ സംവിധാനത്തിലൂടെയാണ് കുടുംബശ്രീ പ്രവര്‍ത്തിക്കുന്നത്. സ്ത്രീശാക്തീകരണത്തില്‍ ഊന്നിയ സാമ്പത്തിക സാമൂഹ്യ ശാക്തീകരണത്തിലൂടെയുള്ള ദാരിദ്ര്യ നിര്‍മാര്‍ജനമാണ് കുടുംബശ്രീയുടെ ലക്ഷ്യം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം