മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചിട്ടും അന്വേഷണ വിഷയങ്ങള്‍ നിശ്ചയിക്കാതെ സര്‍ക്കാര്‍. അന്വേഷിക്കാനായി ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചി ഒരാഴ്ച കഴിഞ്ഞു. അതേസമയം, ഉത്തരവ് ഇറങ്ങിയാല്‍ മാത്രമേ പ്രവര്‍ത്തനം തുടങ്ങൂവെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് വി കെ മോഹനന്‍ പറഞ്ഞു. എന്നിരുന്നാലും ആറ് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും നിയമം നടപ്പാക്കാന്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിതരാക്കുന്ന വിധത്തിലുള്ള ശുപാര്‍ശകള്‍ക്കാണ് ശ്രമമെന്നും അദ്ദേഹം തകൂട്ടിച്ചേര്‍ത്തു. ബോട്ട് ദുരന്തത്തിന്റെ പിറ്റേ ദിവസം മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. 10 ന് ചേര്‍ന്ന മന്ത്രിസഭ അന്വേഷണത്തിനായി കമ്മീഷന്‍ രൂപീകരിക്കുകയും ചെയ്തു. പക്ഷെ അന്വേഷണ വിഷയങ്ങള്‍ നിശ്ചയിച്ച് ഇനിയും ഉത്തരവ് ഇറങ്ങാത്തതിനാല്‍ അന്വേഷണം മന്ദഗതിയിലാണ്. ഉത്തരവിറങ്ങാത്തതിനാല്‍ കമ്മീഷന്‍ ചെയര്‍മാന്റെ അനൗദ്യോഗിക താനൂര്‍ സന്ദര്‍ശനത്തിനപ്പുറം അന്വേഷണം തുടങ്ങിയിട്ടില്ല.