Sun. Nov 17th, 2024

ഡല്‍ഹി: സ്ഥാനക്കയറ്റം സ്‌റ്റേ ചെയ്ത ജഡ്ജിമാരുടെ കേസ് ജൂലൈയില്‍ പരിഗണിക്കുമെന്ന് സുപ്രീംകോടതി. അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ച സൂറത്ത് കോടതി ജഡ്ജി ഹരീഷ് ഹസ്മുഖ്ഭായ് വര്‍മ അടക്കം 68 പേര്‍ക്കാണ് അസാധാരണമായും അടിയന്തര സ്വഭാവത്തിലും സ്ഥാനക്കയറ്റം നല്‍കിയത്. ഈ സ്ഥാനക്കയറ്റം സ്റ്റേ ചെയ്തതിനെതിരായ ഹര്‍ജിയാണ് ജൂലൈയില്‍ പരിഗണിക്കുമെന്ന് കോടതി അറിയിച്ചത്. സ്ഥാനക്കയറ്റത്തിനായി ഗുജറാത്ത് ഹൈക്കോടതി നല്‍കിയ ശുപാര്‍ശയും അത് അംഗീകരിച്ച് ഗുജറാത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനവുമാണ് സുപ്രീംകോടതി വെള്ളിയാഴ്ച സ്റ്റേ ചെയ്തത്. തരം താഴ്ത്തല്‍ ജഡ്ജിമാര്‍ക്ക് അപമാനം ഉണ്ടാക്കിയെന്നും രാജ്യത്തെ ആറ് സംസ്ഥാനങ്ങള്‍ സ്ഥാനക്കയറ്റത്തിന് സീനിയോറിറ്റി കം മെറിറ്റ് തത്ത്വമാണ് പിന്തുടരുന്നതെന്നും ജഡ്ജിമാരുടെ അഭിഭാഷകന്‍
ചൂണ്ടിക്കാട്ടി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം