Thu. Jan 23rd, 2025

തിരുവനന്തപുരം: എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡിനൊപ്പം മാര്‍ക്ക് കൂടി ചേര്‍ക്കാന്‍ നീക്കവുമായി സര്‍ക്കാര്‍. ഫലപ്രഖ്യാപനത്തിനൊപ്പം മാര്‍ക്ക് ലിസ്റ്റ് കൂടി നല്‍കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സര്‍ട്ടിഫിക്കറ്റില്‍ മാര്‍ക്ക് ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ടുള്ള വിദ്യാര്‍ഥിനിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കം. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ നിലവില്‍ ഗ്രേഡ് മാത്രമാണ് രേഖപ്പെടുത്തുന്നത്. ഇതോടൊപ്പം വിദ്യാര്‍ഥികളുടെ മാര്‍ക്ക് കൂടി രേഖപ്പെടുത്തണമെന്ന ആവശ്യത്തിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം