13 വര്‍ഷങ്ങള്‍ക്ക് ശേഷം ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലേക്ക് പ്രവേശിച്ച് ഇന്റര്‍ മിലാന്‍. സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ എസി മിലാനെ മറുപടിയില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ഇന്റര്‍ മിലാന്‍ ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കിയത്. അര്‍ജന്റീനയുടെ മുന്നേറ്റ താരമായ ലൗതാരോ മാര്‍ട്ടിനെസാണ് ഇന്ററിന്റെ ഏക ഗോള്‍ നേടിയത്. വാശിയേറിയ ഡെര്‍ബിയില്‍ ഇരു പാദങ്ങളിലുമായി ഇന്ററിന്റെ വിജയം മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക്. ആദ്യ പാദത്തില്‍ ഡസിക്കോയും മഖ്താര്യനും ഇന്ററിനായി ഗോളുകള്‍ നേടിയിടുന്നു. 2010 നു ശേഷം ആദ്യമായാണ് ഇന്റര്‍ മിലാന്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലേക്ക് പ്രവേശിക്കുന്നത്.