തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി മന്ത്രിസഭ. കര്‍ശന ശിക്ഷ നല്‍കാനുള്ള ഭേദഗതി ഓര്‍ഡിനന്‍സിനാണ് കാബിനറ്റ് അംഗീകാരം നല്‍കിയിരിക്കുന്നത്. അധിക്ഷേപം, അസഭ്യം പറയല്‍ എന്നിവയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിന് 7 വര്‍ഷം തടവാണ് പരമാവധി ശിക്ഷ. കുറഞ്ഞ ശിക്ഷ 6 മാസമാക്കി. നഴ്‌സിംഗ് കോളേജുകള്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാകും. ഓര്‍ഡിനന്‍സില്‍ പരാതി ഉണ്ടെങ്കില്‍ നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാര്‍ ഔദ്യോഗിക ഭേദഗതിയായിത്തന്നെ മാറ്റം കൊണ്ടു വരും.