Sat. Feb 22nd, 2025

ഡല്‍ഹി: അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെബിക്ക് മൂന്ന് മാസത്തെ സമയം അനുവദിച്ച് സുപ്രീംകോടതി. ആഗസ്റ്റ് 14-നുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയാകുമെന്ന് കോടതി അറിയിച്ചു. അന്വേഷണത്തിന് ആറ് മാസം കൂടി സമയം വേണമെന്നായിരുന്നു സെബി ആവശ്യപ്പെട്ടത്. അന്വേഷണം അനന്തമായി നീണ്ടികൊണ്ടു പോകാനാവില്ലെന്ന് പറഞ്ഞ സുപ്രീകോടതി ആഗസ്റ്റ് 14 നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പറഞ്ഞു. അന്വേഷണം പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം