Sat. Oct 5th, 2024

ഇസ്ലാമാബാദ്: വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ഇമ്രാന്‍ ഖാന് ജാമ്യം അനുവദിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി. ജൂണ്‍ എട്ട് വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട് ലാഹോര്‍ ഹൈക്കോടതിയില്‍ ഇന്ന് ഹാജരാകണം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെ നല്‍കിയ പ്രസ്താവനയെ പരാമര്‍ശിച്ചാണ് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസില്‍ ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത തീവ്രവാദ കേസുകളില്‍ ഇമ്രാന്‍ ഖാന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച ലാഹോര്‍ ഹൈക്കോടതി പരിഗണിക്കും. ഖാന്‍ 100-ലധികം കേസുകള്‍ നേരിടുന്നതിനാല്‍, തോഷഖാന, അല്‍-ഖാദിര്‍ ട്രസ്റ്റ് എന്നീ രണ്ട് കേസുകളില്‍ ഇമ്രാന്റെ ഭാര്യ ബുഷ്റയെ നോമിനേറ്റ് ചെയ്തിട്ടുണ്ട്. ലാഹോറിലെ കോര്‍പ്‌സ് കമാന്‍ഡറുടെ വീട് കത്തിച്ചതിനും അറസ്റ്റിന് ശേഷം പൊട്ടിപ്പുറപ്പെട്ട മറ്റ് അക്രമ സംഭവങ്ങള്‍ക്കും എതിരെ രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളില്‍ പിടിഐ മേധാവിക്ക് കഴിഞ്ഞ ആഴ്ച ഇടക്കാല ജാമ്യം ലഭിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം