Mon. Dec 23rd, 2024

ഇസ്താംബൂള്‍: തുര്‍ക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടാനാകാതെ സ്ഥാ നാര്‍ത്ഥികള്‍. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് വേണമെന്നതിനാല്‍ ആര്‍ക്കും കേവല ഭൂരിപക്ഷം നേടാനായില്ല. നിലവിലെ പ്രസിഡന്റ് എര്‍ദോഗന് 49.86 ശതമാനംവോട്ടാണ് ലഭിച്ചത്.
പ്രതിപക്ഷ സ്ഥാനാര്‍ത്ഥി കെമാല്‍ കിലിദാരോഗ്ലുവിന് 44.38 ശതമാനം വോട്ടും. മറ്റുള്ളവര്‍ക്ക് അഞ്ച് ശതമാനത്തോളം വോട്ടുകളുമാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ മെയ് 28-ന് രണ്ടാം റൗണ്ട് വോട്ടെടുപ്പ് നടക്കും. അതേസമയം, വോട്ടെണ്ണല്‍ പ്രക്രിയ സുതാര്യമല്ലായിരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എര്‍ദോഗന് അനുകൂലമാകുന്ന രീതിയിലാണ് ഫലങ്ങള്‍ പുറത്തുവിടുന്നതെന്നാണ് ആരോപണം. 20 വര്‍ഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന എര്‍ദോഗനെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം