Fri. Nov 22nd, 2024

മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിക്കേസ് അന്വേഷിച്ച എന്‍സിബി മുംബൈ സോണ്‍ മുന്‍ മേധാവി സമീര്‍ വാങ്കഡെയ്‌ക്കെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ വിവരങ്ങള്‍ പുറത്ത്. ആര്യന്‍ ഖാനെ ലഹരിക്കേസില്‍പ്പെടുത്തി ഷാരൂഖില്‍ നിന്നും പണം നേടിയെടുക്കാനായിരുന്നു നീക്കമെന്ന് എഫ്‌ഐആര്‍. സമീര്‍ വാങ്കഡെ 25 കോടി നേടാന്‍ ശ്രമിച്ചെന്നുമാണ് സിബിഐ എഫ്‌ഐആറില്‍ പറയുന്നത്. ഇതിനായി സമീര്‍ കിരണ്‍ ഗോസാവിക്കൊപ്പം ഗൂഢാലോചന നടത്തിയെന്നും സിബിഐ പറയുന്നു. കേസ് ഒതുക്കാനായി സമീറും ഗോസാവിയും ഷാരൂഖിനോട് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും ചര്‍ച്ചയില്‍ 18 കോടിക്ക് ധാരണയായെന്നും ആദ്യ ഗഡുവായി 50 ലക്ഷം വാങ്ങിയെന്നുമാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്‍സിബി മുംബൈ സോണ്‍ മുന്‍ മേധാവി സമീര്‍ വാങ്കഡെ, എന്‍സിബിയിലെ സൂപ്രണ്ട് വി വി സിംഗ്, ലഹരിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആശിഷ് രഞ്ജന്‍ എന്നിവരെയും കെ പി ഗോസാവിയെയും കൂട്ടാളിയായ ഡിസൂസയെയും കേസില്‍ സിബിഐ പ്രതി ചേര്‍ത്തിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം