Tue. May 20th, 2025

ലൈഫ് മിഷൻ കോഴയിടപാട് കേസിൽ നടപടി ക്രമങ്ങൾ ആരംഭിച്ചു. ഒന്നാം പ്രതി എം ശിവശങ്കർ, ഏഴാം പ്രതി സന്തോഷ്‌ ഈപ്പൻ എന്നിവർ ഇന്ന് കോടതിയിൽ ഹാജരായി. മറ്റ് പ്രതികൾ അവധി അപേക്ഷ നൽകിയതിനാൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന നടപടിയിലേക്ക് കടന്നില്ല. കേസ് ജൂൺ 23 ന് ആണ് ഇനി വീണ്ടും പരിഗണിക്കുക. നാലാം പ്രതി ഈജിപ്ഷ്യൻ പൗരൻ ഖാലിതിന് സമൻസ് നൽകാൻ കഴിഞ്ഞിട്ടില്ല.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.