Wed. Jan 22nd, 2025

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന സാഫ് ടൂർണമെന്റിൽ പാകിസ്താൻ പങ്കെടുക്കും. ജൂൺ-ജൂലൈ മാസങ്ങളിൽ ബെംഗളൂരുവിൽ വെച്ചാണ് മൽസരം. ടൂർണമെന്റിനായി പാകിസ്താന്‍ ഫുട്‌ബോള്‍ ടീം ഇന്ത്യയില്‍ വരുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ഷാജി പ്രഭാകരന്‍ വ്യക്തമാക്കി. എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ജൂണ്‍ 21 മുതല്‍ ജൂലൈ 4 വരെയാണ് ടൂര്‍ണമെന്റ്. ഇന്ത്യ, ലെബനന്‍, കുവൈത്ത്, പാകിസ്താന്‍, നേപ്പാള്‍, പാകിസ്താന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലിദ്വീപ് എന്നീ എട്ട് ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.