Thu. Jan 23rd, 2025

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോക്ക ചുഴലിക്കാറ്റ് കരതൊട്ടു. ബംഗ്ലാദേശിലും മ്യാന്മറിലും കനത്ത മഴയാണ് ചുഴലിക്കാറ്റ് മൂലം ഉണ്ടാകുന്നത്. മണിക്കൂറിൽ 265 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. മ്യാന്മറിലും ബംഗ്ലാദേശിലും ലക്ഷക്കണക്കിനാളുകളെ താമസ സ്ഥലങ്ങളിൽ നിന്ന് ഒഴിപ്പിച്ചു. ചുഴലിക്കാറ്റിന്റെ സഞ്ചാര പാതയിൽ കരയിൽ കനത്ത നാശനഷ്ടമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.