Mon. May 6th, 2024

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്ന് വ്യക്തമാക്കി ക്രൈം ബ്രാഞ്ച്. മുൻ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു. തെളിവുകൾ കൃത്യമായി ശേഖരിച്ചില്ലെന്നും ശേഖരിച്ച തെളിവുകൾ സൂക്ഷിക്കുന്നതിൽ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ഫോൺ വിശാംശങ്ങൾ പരിശോധിച്ചത് കേസ് ഡയറിയിൽ ഉൾപ്പെടുത്തിയില്ല. ഒന്നാം പ്രതി പ്രകാശിന്റെ മരണത്തിലെ ദുരൂഹത ഗൗരവമായി അന്വേഷിച്ചില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.ക്രൈം ബ്രാഞ്ച് മേധാവി, ഡിജിപി എന്നിവർക്കാണ് റിപ്പോർട്ട് നൽകിയത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.