Mon. Dec 23rd, 2024

ഡല്‍ഹി: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ പരാജയമുണ്ടായതിന് പിന്നാലെ പ്രതികരണവുമായി ജന്തര്‍മന്ദിറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍. വനിത ഗുസ്തി താരങ്ങളെ അവഗണിച്ചതിന്റെ ശാപമാണ് ബിജെപി അനുഭവിക്കുന്നതെന്ന് താരങ്ങള്‍ പറഞ്ഞു. ഇഗോ മാറ്റിവെച്ച് ജനങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ബിജെപി തയാറാകണമെന്നും ഗുസ്തി താരങ്ങള്‍ പറഞ്ഞു. രാജ്യത്ത് ഇപ്പോഴുള്ള സര്‍ക്കാരിന്റെ നയങ്ങള്‍ രാഷ്ട്രത്തിന് ഗുണകരമല്ല. മുന്‍ സര്‍ക്കാറുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് എല്ലാവര്‍ക്കും അറിയാമെന്നും താരങ്ങള്‍ വ്യക്തമാക്കി. ഒളിമ്പിക് മെഡല്‍ ജേതാക്കളെ എങ്ങനെയാണ് അവര്‍ അവഗണിച്ചത്. ബിജെപിക്ക് ഇത് പുനര്‍വിചിന്തനത്തിനുള്ള അവസരമാണ്. അല്ലെങ്കില്‍ അവര്‍ക്ക് കൂടുതല്‍ സംസ്ഥാനങ്ങളും പൊതു തെരഞ്ഞെടുപ്പും നഷ്ടമാകും. ജനങ്ങളാണോ അഴിമതിക്കാരായ നേതാക്കളാണോ പ്രധാനമെന്ന് ബിജെപി വ്യക്തമാക്കണമെന്നും ഗുസ്തിതാരങ്ങള്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയബന്ധങ്ങളും വോട്ടുബാങ്കുമാണ് ബ്രിജ് ഭൂഷന്‍ സിങ്ങിനെതിരെ നടപടിയെടുക്കുന്നതില്‍ നിന്നും ബി.ജെ.പിയെ പിന്തിരിപ്പിക്കുന്നതെന്നും ഗുസ്തിതാരങ്ങള്‍ പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം