Sun. May 5th, 2024

ബെംഗളൂരു: കര്‍ണാടകയിലെ മിന്നും ജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് കോണ്‍ഗ്രസ് നേതൃത്വം. വിജയം ഉറപ്പിച്ച ശേഷം മാധ്യമങ്ങളെ കണ്ട ഡി കെ ശിവകുമാര്‍ വികാരാധീനനായി. ഒപ്പം നിന്ന് പ്രവര്‍ത്തിച്ചവര്‍ക്കും പ്രവര്‍ത്തകര്‍ക്കും ശിവകുമാര്‍ നന്ദി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി തര്‍ക്കമില്ല. കോണ്‍ഗ്രസ് പാര്‍ട്ടി എന്ന ഐക്യത്തിനാണ് മുന്‍ഗണന. പൂര്‍ണപിന്തുണ നല്‍കിയ ഗാന്ധി കുടുംബത്തിനും ഡി കെ ശിവകുമാര്‍ നന്ദി പറഞ്ഞു. ബിജെപിക്കെതിരായ ജനവിധിയാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രധാനമന്ത്രി, അമിത് ഷാ തുടങ്ങിയവരെല്ലാം 20 തവണയിലേറെയാണ് സംസ്ഥാനത്ത് പ്രചാരണത്തിനായി വന്നുപോയത്. എന്നിട്ടും ഫലമുണ്ടായില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടന്നതായാണ് റിപ്പോര്‍ട്ട്. കര്‍ണാടകയിലേത് ജനങ്ങളുടെ വിജയമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. നാളെ നിയമസഭാ കക്ഷിയോഗത്തിന് ശേഷം മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുമെന്നും ഖാര്‍ഗെ വ്യക്തമാക്കി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം