Wed. Jan 22nd, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധനവ്. ഇന്നലെ കുത്തനെ കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് വീണ്ടും ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ ഉയര്‍ന്ന് 45320 രൂപയായി. ഇന്നലെ 320 രൂപയുടെ ഇടിവുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. ഈ മാസം ആദ്യം 44000 ത്തില്‍ നിന്നും 45000 ത്തിലേക്ക് എത്തിയ സ്വര്‍ണവില 45000 ത്തിന് മുകളില്‍ തന്നെ തുടരുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ ഉയര്‍ന്നു. ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു. ഇതോടെ വിപണിയില്‍ വില 5645 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. വിപണി വില 4685 രൂപയായി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം