Fri. Nov 22nd, 2024

‘ദി കേരള സ്റ്റോറി’ കണ്ട് ആദിത്യ നാഥും യുപി മന്ത്രിമാരും. ലക്നൌവിലെ തിയേറ്ററിലാണ് യുപി മന്ത്രിസഭ സിനിമ കണ്ടത്. രാജ്യം മുഴുവന് സിനിമ പ്രദർശിപ്പിക്കണമെന്നും, രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുള്ളതുകൊണ്ടാണ് ഇത്തരം സിനിമകൾ കാണാൻ സാധിക്കുന്നതെന്നും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ബം​ഗാളിനെപറ്റിയുള്ള സത്യവും വൈകാതെ പുറത്തുവരുമെന്നും മൗര്യ പറഞ്ഞു. തമിഴ്നാട്, പശ്ചിമ ബംഗാൾ സർക്കാരുകൾ സിനിമയ്ക്ക് അനുമതി നൽകിയിരുന്നില്ല. എന്നാൽ ബിജെപി ഭരിക്കുന്ന യുപി, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ സിനിമയ്ക്ക് നികുതി ഇളവ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവർത്തകർ മുഖ്യമന്ത്രി ആദിത്യനാഥുമായി കൂടികാഴ്ച നടത്തി. സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ ആദിത്യനാഥ് അഭിനന്ദിച്ചു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.