Tue. Aug 12th, 2025

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം കര്‍ശനമായി നടപ്പാക്കത്തില്‍ അതൃപ്തിയുമായി സുപ്രീം കോടതി. നിയമം വന്ന് പത്തുവര്‍ഷമായിട്ടും വ്യവസ്ഥകള്‍ മോശമായി നടപ്പാക്കുന്നുവെന്ന് നിരീക്ഷിച്ച കോടതി നിയമം കര്‍ശനമായി പാലിക്കാന്‍ നിര്‍ദ്ദേശിച്ചു. കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി. പൊതുമേഖലാ സ്ഥാപനങ്ങളില്‍ അടക്കം ആഭ്യന്തര പരാതി സമിതി രൂപീകരിക്കണം. സംസ്ഥാനങ്ങളില്‍ സര്‍വകലാശാലകളില്‍, കമ്മീഷനുകളില്‍, സ്വകാര്യസ്ഥാപനങ്ങളില്‍ അടക്കം നിയമം നടപ്പാക്കണം. നിയമത്തിന്റെ വ്യവസ്ഥകള്‍ എല്ലാവരും അറിഞ്ഞിരിക്കണം. ഇതു സംബന്ധിച്ച് അവബോധ പരിപാടികള്‍ സംഘടിപ്പിക്കണം. ജഡ്ജിമാരായ ഹിമാ കോഹ്‌ലി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് ഉത്തരവ്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.