Fri. Nov 22nd, 2024

മാതൃ- ശിശു മരണങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെന്ന്  റിപ്പോർട്ടുകൾ. ലോകത്ത് 60 ശതമാനം മാതൃ-ശിശു മരണങ്ങള്‍ സംഭവിക്കുന്ന പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനത്താണ് ഇന്ത്യ. ഐക്യരാഷ്ട്രസസഭ, ലോകാരോഗ്യ സംഘടന, യൂണിസെഫ് എന്നീ സംഘടനകള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണിത്. 2020-21ൽ ഇന്ത്യയിൽ 7.88 ലക്ഷം മാതൃ-ശിശു മരണളാണ് ഉണ്ടായിരിക്കുന്നത്. ഇന്റര്‍നാഷണല്‍ മെറ്റേണല്‍ ന്യൂബോണ്‍ ഹെല്‍ത്ത് സമ്മേളനത്തിലാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. ലോകത്തെ ജനനങ്ങളിൽ 17 ശതമാനം നടക്കുന്നത് ഇന്ത്യയിലായതിനാലാണ് ഇവിടെ ഇത്തരം മരണങ്ങൾ കൂടുന്നത്. നൈജീരിയ, പാകിസ്താൻ, കോംഗോ, എത്യോപ്യ, ബംഗ്ലാദേശ്, ചൈന എന്നിവയാണ് ഇന്ത്യക്കു പിന്നിലുള്ള രാജ്യങ്ങൾ. മാതൃ-ശിശു മരണങ്ങൾ കുറയുന്നതിന്റെ വേഗം ആഗോളതലത്തിൽ കഴിഞ്ഞ പത്തുവർഷമായി കുറവാണെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു . ഗർഭിണകൾക്ക് ആവശ്യമായ ആരോഗ്യരക്ഷ നൽകുന്നതിന് കോവിഡ് തടസ്സമായെന്ന് ലോകാരോഗ്യസംഘടനയിലെ ഡോ. അൻഷു ബാനർജി പറഞ്ഞു.പ്രശ്‌നബാധിത പ്രദേശമായ സ്ഥലത്തേയ്ക്ക് കൂടുതല്‍ ആരോഗ്യ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മാത്രമേ പുരോഗതിയുണ്ടാവുകയുള്ളൂ എന്നും ഐക്യരാഷ്ട്ര സഭ നിരീക്ഷിച്ചു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.