മഹാരാഷ്‌ട്രയിലെ വിശ്വാസ വോട്ടെടുപ്പിൽ ഗവർണർക്ക് പിഴവ് പറ്റിയെന്ന് സുപ്രീം കോടതി. ഗവർണർ ഉപയോഗിച്ചത് ഭരണഘടന നൽകാത്ത അംഗീകാരം. ശിവസേനയിലെ തർക്കം വിശ്വാസ വോട്ടെടുപ്പിന് കാരണമാകാൻ പാടില്ലായിരുന്നുവെന്നും ഷിൻഡെ വിഭാഗം ചീഫ് വിപ്പിനെ നിയമിച്ചത് ചട്ട വിരുദ്ധമാണെന്നും സുപ്രീം കോടതി പറഞ്ഞു. സർക്കാരിനുള്ള പിന്തുണ ആരും പിൻ വലിച്ചിട്ടില്ല. രാജി വെച്ചില്ലയിരുന്നുവെങ്കിൽ ഉദ്ധവ് സർക്കാരിനെ പുനസ്ഥാപിക്കമായിരുന്നുവെന്നും സുപ്രീം കോടതി കൂട്ടിചേർത്തു. ഉദ്ധവ് താക്കറെ – ഏക്‌നാഥ് ഷിൻഡെ വിഭാഗങ്ങൾ തമ്മിലുളള തർക്കത്തിനിടെ കഴിഞ്ഞ വർഷം ജൂലൈലിലായിരുന്നു മഹാരാഷ്ട്രയിലെ അധികാരമാറ്റം.