Fri. Jan 24th, 2025

പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 22ന് യുഎസ് സന്ദർശിക്കുമെന്ന് റിപ്പോർട്ട്. പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. ജോ ബൈഡനും ​പ്രഥമവനിത ജിൽ ബൈഡനും സംയുക്തമായാണ് മോദിയുടെ  സന്ദർശനം വിവരം അറിയിച്ചത്. ജോ ബൈഡനും ജിൽ ബൈഡനും ചേർന്ന് മോദിയ്ക്കായി അത്താഴം ഒരുക്കും. ഇന്ത്യയും യുഎസും തമ്മിലുള്ള തന്ത്രപരമായ സൗഹൃദത്തിനാണ് സന്ദർശനത്തിൽ ഊന്നൽ നൽകുക. ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള മേഖലകളിലെ ഉഭയകക്ഷി ബന്ധത്തിന്റെ പുരോഗതി രാഷ്ട്രതലവൻമാർ വിലയിരുത്തും. സാ​ങ്കേതിക വിദ്യ, വ്യാപാരം, വാണിജ്യം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമുണ്ടാവും.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.