Sat. Apr 5th, 2025

ജമ്മു കാശ്മീരിൽ ലഷ്‌കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ള രണ്ട് തീവ്രവാദി കൂട്ടാളികൾ അറസ്റ്റിൽ. ജമ്മു കശ്മീർ പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ഐഇഡി, ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവ കണ്ടെടുത്തു.ഷാഹിദ് അഹമ്മദ് ലോൺ, വസീം അഹമ്മദ് ഗാനി എന്നിവരാണ് അറസ്റ്റിലായത്. പിസ്റ്റൾ മാഗസിൻ,  പിസ്റ്റൾ റൗണ്ടുകൾ,  സൈലൻസർ, റിമോട്ട് കൺട്രോൾ, എന്നിവയുൾപ്പെടെ കുറ്റകരമായ വസ്തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും ഇവരിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് പറഞ്ഞു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.