Mon. Dec 23rd, 2024

ലൈംഗിക പീഡനക്കേസിലും മാനനഷ്ടക്കേസിലും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. ജീന്‍ കരോൾ  കേസില്‍ ട്രംപ് കുറ്റക്കാരനെന്ന് ജൂറി കണ്ടെത്തി. ട്രംപ് ലൈഗിക ചൂഷണം നടത്തിയത് തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. രണ്ട് കേസുകളിലായി ട്രംപ് 5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.  1995-96 കാലഘട്ടത്തില്‍ ഡോണള്‍ഡ് ട്രംപില്‍ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നെന്നായിരുന്നു അമേരിക്കന്‍ എഴുത്തുകാരി ജീന്‍ കരോളിന്റെ പരാതി. മാന്‍ഹട്ടന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസിംഗ് റൂമിനുള്ളില്‍ വെച്ചാണ് ട്രംപ് തന്നെ പീഢിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് കരോളിന്റെ ആരോപണം.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.