Thu. Dec 19th, 2024

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ജമ്മുകശ്മീരിൽ പതിനഞ്ചിടത്തും പിഎഫ്ഐ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നാലിടത്തും ഉത്തർപ്രദേശിലുമാണ് റെയ്ഡ് നടക്കുന്നത്. തമിഴ്നാട്ടിൽ ചെന്നൈ, മധുര, തേനി, തിരിച്ചിറപ്പള്ളിയടക്കം പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പിഎഫ്ഐ നേതാക്കളുടെ വീടുകളിൽ പരിശോധന പുരോഗമിക്കുകയാണ്. മധുരയിലെ പിഎഫ്ഐ മേഖലാ തലവൻ മുഹമ്മദ് ഖൈസറിനെ എൻഐഎ അറസ്റ്റ് ചെയ്തു. യുപിയിൽ മറ്റൊരു പിഎഫ്ഐ നേതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.