Wed. Jan 22nd, 2025

കർണ്ണാടകയിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ഈ മാസം 10 ന് കർണ്ണാടകയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വീരശൈവ ലിംഗായത്ത് വിഭാഗം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. സമുദായാംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീരശൈവ ലിംഗായത്ത് ഫോറം ഔദ്യോഗിക കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. 1950 മുതല്‍ ബിജെപിയുടെ വോട്ടു ബാങ്കായാണ് ലിംഗായത്ത് വിഭാഗത്തെ പരിഗണിച്ചു പോന്നിരുന്നത്. കര്‍ണാടകയിലെ ജനസംഖ്യയുടെ 17 ശതമാനത്തോളവും ലിംഗായത്ത് സമുദായത്തിൽപ്പെട്ടവരാണ്. 36 എംഎൽഎമാരുണ്ടായിരുന്ന ലിംഗായത്ത് വിഭാഗത്തിൽ നിന്ന് മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവടി എന്നീ ലിംഗായത്ത് നേതാക്കള്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.