Mon. Dec 23rd, 2024

റിലീസിന് മുന്‍പ് തന്നെ ധാരാളം വിവാദങ്ങളും ബഹിഷ്‌കരണ ആഹ്വാനങ്ങളും കൊണ്ട് ചര്‍ച്ച ആവുകയും, പിന്നീട് ബാക്‌സ് ഓഫീസില്‍ കോടികള്‍ വാരി കൂട്ടുകയും ചെയ്ത ചിത്രമായിരുന്നു ‘ പത്താന്‍ ‘ .ഷാരൂഖ്- ദീപിക – ജോണ്‍ എബ്രഹാം കൂട്ടുകെട്ടിനോടൊപ്പം സല്‍മാന്റെ അതിഥി വേഷവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സല്‍മാന്റെ അടുത്ത ചിത്രമായ ടൈഗര്‍ 3 യില്‍, ഷാരൂഖ് അതിഥി വേഷത്തില്‍ എത്തുന്നു എന്ന വാര്‍ത്തയും ഈ അടുത്ത് ചര്‍ച്ചയായിരുന്നു. ഇപ്പോള്‍, പതാനിലെ ഷാരൂഖ്- സല്‍മാന്‍ ഒന്നിച്ച ആക്ഷന്‍ രംഗത്തിനു എതിരെ ഉന്നയിച്ചിരിക്കുന്ന കോപ്പിയടി ആരോപണം സിനിമയെ കുഴപ്പത്തില്‍ ആക്കിയിരിക്കുകയാണ് . ജാക്കി ചാന്‍ അഡ്വെഞ്ചര്‍’ എന്ന അനിമേറ്റഡ് സീരീസിലെ രംഗവും പത്താനിലെ ട്രെയിന്‍ രംഗവും തമ്മിലുള്ള സാമ്യതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിയിരിക്കുന്നത്. എന്നാല്‍ ഇതിനെ പറ്റി അണിയറ പ്രവര്‍ത്തകരോ താരങ്ങളോ ഇത് വരെ ഒന്നും പറഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ സത്യാവസ്ഥ അറിയാനുള്ള ആകാംക്ഷയിലാണ് ഷാരൂഖ്-സല്‍മാന്‍ ആരാധകര്‍.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം