Sun. May 5th, 2024

കുമളി: തമിഴ്‌നാട്ടിലെ മേഘമല ഭാഗത്തേക്ക് നീങ്ങിയ അരിക്കൊമ്പനെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. 120 പേരടങ്ങിയ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങിയ സാഹചര്യത്തില്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്ക് വനംവകുപ്പ് നിയന്ത്രണമേര്‍പ്പെടുത്തി. മേഘമല, ഇരവിങ്കലാര്‍, മണമലര്‍ മേഖലകളില്‍ ജനങ്ങള്‍ ആശങ്കയിലാണ്. മേഘമല ടൈഗര്‍ റിസര്‍വിന് സമീപമാണ് അരിക്കൊമ്പനുള്ളത്. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. തൊഴിലാളികളും വനപാലകരും ചേര്‍ന്ന് അരിക്കൊമ്പനെ പടക്കം പൊട്ടിച്ചും മറ്റും കാട്ടിലേക്ക് തുരത്തുകയായിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം