Fri. May 3rd, 2024

ഡല്‍ഹി: കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്താനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അദ്ദേഹം മണിപ്പൂരിലെ സംഭവ വികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. മണിപ്പൂരിലെ ഉന്നത അധികൃതരുമായി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്ത് എത്രയും പെട്ടെന്ന് സമാധാനം പുനസ്ഥാപിക്കുകയാണ് ലക്ഷ്യം.
വ്യാഴാഴ്ചയാണ് കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കിയതായി ഷാ അറിയിച്ചത്. കഴിഞ്ഞ ദിവസം രാത്രി വിഡിയോ കോണ്‍ഫറന്‍സ് വഴി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. അയല്‍ സംസ്ഥാനങ്ങളായ നാഗാലാന്‍ഡ്, മിസോറാം മുഖ്യമന്ത്രിമാരുമായും അമിത് ഷാ വിഡിയോ കോണ്‍ഫറന്‍സ് വഴി കൂടിക്കാഴ്ച നടത്തിയിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം