Fri. Nov 22nd, 2024

മണിപ്പൂരില്‍ ഭൂരിപക്ഷം വരുന്ന മെയ്‌തേയി സമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ വന്‍ സംഘര്‍ഷം. പട്ടിക വര്‍ഗ പദവി നല്‍കുന്നത് സംബന്ധിച്ച് ആദിവാസി വിഭാഗം നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇന്നലെ രാത്രി ഇംഫാല്‍, ചുരാചന്ദ്പുര്‍, കാങ്‌പോക്പി മേഖലകളില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് മണിപ്പൂരിലെ എട്ടു ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും നിരോധിച്ചിട്ടുണ്ട്. അതേസമയം, മണിപ്പൂരില്‍ സംഘര്‍ഷം നടന്ന മേഖകളില്‍ സൈന്യം ഇന്ന് റൂട്ട്മാര്‍ച്ച് നടത്തി. സംഘര്‍ഷം നിയന്ത്രിക്കാനായി നിയോഗിച്ച സൈന്യവും അസം റൈഫിള്‍സുമാണ് ഫ്‌ലാഗ് മാര്‍ച്ച് നടത്തിയത്. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് അഭയാര്‍ഥികളായ 4000 ത്തോളം പേര്‍ക്ക് സൈനിക ക്യാമ്പുകളില്‍ താവളമൊരുക്കിയിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം