Mon. Dec 23rd, 2024

ദി കേരള സ്റ്റോറി എന്ന സിനിമയ്‌ക്കെതിരായ ഹര്‍ജികള്‍ ഹൈക്കോടതി അടിയന്തരമായി പരിഗണിക്കണമെന്ന് അപേക്ഷ. പുതിയ ബെഞ്ച് രൂപീകരിച്ച് ഇന്ന് പ്രത്യേക സിറ്റിങ് നടത്തണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. രജിസ്ട്രാര്‍ ജനറലിന് ഹര്‍ജിക്കാര്‍ കത്തുനല്‍കി. ജിഐഒ പ്രസിഡന്റ് തമന്ന സുല്‍ത്താനയും വെല്‍ഫെയര്‍ പാര്‍ട്ടിയുമാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് പ്രകാരമാണ് അപേക്ഷ. ചീഫ് ജസ്റ്റിസിനെ ഇക്കാര്യം അറിയിക്കാമെന്ന് രജിസ്ട്രാര്‍ ഉറപ്പുനല്‍കിയതായി അഭിഭാഷകര്‍ അറിയിച്ചു.

നാളെ വാദം കേള്‍ക്കുമെന്നാണ് കേരള ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ റിലീസ് നാളെയാണ്. ഹര്‍ജി വേഗത്തില്‍ പരിഗണക്കണമെന്ന് ഇന്നലെ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നു തന്നെ ഹര്‍ജി പരിഗണിക്കണമെന്ന ആവശ്യം ഹൈക്കോടതിയിലെത്തിയത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.