Wed. Jan 22nd, 2025

എന്‍സിപിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് സുപ്രിയ സുലെ എത്തുമെന്ന് സൂചന. അജിത്ത് പവാറിന് സംസ്ഥാനങ്ങളുടെ ചുമത നല്‍കാനും നീക്കമുണ്ട്. സുപ്രിയ സുലെയുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തി. നാളെ ചേരുന്ന എന്‍ സി പി ഉന്നത സമിതി യോഗത്തില്‍ സുപ്രധാന തീരുമാനങ്ങളുണ്ടായേക്കും.

സുപ്രിയ സുലെക്ക് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും സുപ്രിയ സുലൈയെ ഫോണില്‍ വിളിച്ചിരുന്നു. അജിത് പവാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച് ശരദ് പവാറിന്റെ മകള്‍ കൂടിയായ സുപ്രിയയെ അധ്യക്ഷയാക്കാനാനുള്ള ചര്‍ച്ചകള്‍ എന്‍സിപിയില്‍ നിന്നും ഉയരുന്നുണ്ട്. നിലവില്‍ സുപ്രിയ സുലൈ ലോക്‌സഭാ അംഗമാണ്.

അതേസമയം, എന്‍സിപി ദേശീയ അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിവാക്കാനുള്ള ശരദ് പവാറിന്റെ തീരുമാനം ഒഴിവാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നടക്കം സമ്മര്‍ദ്ദമുണ്ട്. ശരദ് പവാര്‍ അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കഴിഞ്ഞ ദിവസം എന്‍സിപിയില്‍ കൂട്ടരാജിയാണുണ്ടായത്. ജിതേന്ദ്ര അവ്ഹദ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. താനെ ഘടകത്തിലെ എല്ലാ അംഗങ്ങളും രാജിവെച്ചു. മറ്റൊരു നേതാവായ അനില്‍ പാട്ടീല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെ ശരദ് പവാറിനെ സമ്മര്‍ദ്ദത്തിലാക്കി തീരുമാനം മാറ്റാനുള്ള നീക്കങ്ങളാണ് എന്‍സിപി നടത്തുന്നത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.