ഡല്‍ഹി: ആഭ്യന്തര സംഘര്‍ഷം തുടരുന്ന സുഡാനില്‍ നിന്ന് ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി 135 ഇന്ത്യക്കാരെ കൂടി ജിദ്ദയിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം. പോര്‍ട്ട് സുഡാനില്‍ നിന്നുള്ളവരെയാണ് തിരികെ എത്തിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ‘ഓപറേഷന്‍ കാവേരി’യുടെ ഭാഗമായുള്ള 22മത്തെ ബാച്ചാണ് ഇന്ന് ജിദ്ദയിലെത്തിയത്. ഇതോടെ ജിദ്ദയിലെത്തിച്ചവരുടെ എണ്ണം 3,635 ആയി. ബുധനാഴ്ച 253 ഇന്ത്യക്കാരെ വ്യോമസേന വിമാനങ്ങളില്‍ ജിദ്ദയില്‍ എത്തിച്ചിരുന്നു. ജിദ്ദയില്‍ എത്തിയവരില്‍ 3,300 പേരെ ഇതുവരെ ഇന്ത്യയിലെത്തിച്ചു. കഴിഞ്ഞ ദിവസം രണ്ട് വിമാനങ്ങളിലായി 293 ആളുകളാണ് പുറപ്പെട്ടത്. ഇതില്‍ 231 പേര്‍ മുംബൈയിലേക്കും 62 പേര്‍ ഡല്‍ഹിയിലേക്കുമാണ് എത്തിയത്. വ്യോമസേനയുടെ അഞ്ച് കപ്പലിലും 15 വിമാനങ്ങളിലുമായാണ് ഇന്ത്യന്‍ പൗരന്മാരെ രക്ഷപ്പെടുത്തിയത്.
By Shilpa Indhu
വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം