Wed. Jan 22nd, 2025

തൃശൂര്‍ കാട്ടൂര്‍ നെടുമ്പുരയില്‍ പതിമൂന്ന് വയസുകാരന്‍ മരിച്ചത് ഭക്ഷ്യ വിഷബാധ മൂലമെന്ന് പരാതി. കൊട്ടാരത്ത് വീട്ടില്‍ അനസിന്റെ മകന്‍ ഹമദാന്‍ (13) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ ദിവസം വാഗമണ്ണില്‍ കുടുംബസമേതം ഉല്ലാസ യാത്ര നടത്തിയിരുന്നു. ഇവിടെ നിന്ന് കഴിച്ച ബിരിയാണിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയെന്നാണ് ആരോപണം. തൃശൂര്‍ മെഡി.കോളജില്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.