Wed. Jan 22nd, 2025

യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പുകഴ്ത്തി രമേശ് ചെന്നിത്തല. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക തലത്തില്‍ കൂടുതല്‍ സജീവമാകണം. കൊവിഡ് കാലത്തും നാട്ടില്‍ സജീവമായത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊതിച്ചോര്‍ വിതരണം മാതൃകയാക്കണം. കൊവിഡ് സമയത്ത് യൂത്ത് കോണ്‍ഗ്രസ് ഉണ്ടാക്കിയ യൂത്ത് കെയറില്‍ ‘കെയര്‍’ ഉണ്ടായിരുന്നില്ല. പ്രതികരണം യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തില്‍.

ഡിവൈഎഫ്‌ഐയെ പുകഴ്ത്തിയ ചെന്നിത്തലക്ക് റഹീം നന്ദി പറഞ്ഞു. രമേശ് ചെന്നിത്തലയുടെ ഡിവൈഎഫ്‌ഐയെ കുറിച്ചുള്ള നല്ല വാക്കുകള്‍ക്ക് നന്ദിയെന്ന് റഹീം കുറിച്ചു. നേരത്തെ കെ സുധാകരനും സമാന സ്വഭാവമുള്ള തുറന്നു പറച്ചില്‍ നടത്തിയിട്ടുണ്ട്. നിസ്വാര്‍ത്ഥമായി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ യൂത്ത് കോണ്‍ഗ്രസിനും സാധിക്കട്ടെയെന്നും റഹീം കുറിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.