Mon. Dec 23rd, 2024

ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ സമര പന്തലില്‍ സന്ദര്‍ശിച്ച് മടങ്ങിയ പി ടി ഉഷയുടെ വാഹനം തടഞ്ഞു. ഗുസ്തിതാരങ്ങളുടെ സമരം നീണ്ടുപോവുന്നതിനിടെയാണ് പിടി ഉഷ രംഗത്തെത്തിയത്. സമരവേദിയില്‍ നിന്നും മടങ്ങുമ്പോള്‍ ജന്ദര്‍ മന്ദറിലെ വേദിയുടെ പുറത്തു നിന്നിരുന്ന ഒരാള്‍ വാഹനം തടയുകയായിരുന്നു. വിഷയവുമായി പ്രതികരിക്കാന്‍ പി ടി ഉഷ തയ്യാറായില്ല. 25 മിനിറ്റോളമാണ് പി ടി ഉഷ താരങ്ങളോട് സംസാരിച്ചത്. പ്രതിഷേധമുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സമര വേദിയില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.

അതേസമയം ഗുസ്തി താരങ്ങളുടെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചു. താരങ്ങള്‍ പ്രതിഷേധിക്കുകയല്ല വേണ്ടതെന്നും താരങ്ങള്‍ ഒളിമ്പിക്ക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നുമായിരുന്നു പി ടി ഉഷയുടെ പരാമര്‍ശം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.