Sat. Nov 23rd, 2024

രാജ്യത്ത് മതസ്വാതന്ത്ര്യ ലംഘനം ആരോപിക്കുന്ന യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. റിപ്പോര്‍ട്ട് തീർത്തും പക്ഷപാതപരമാണെന്നും യുഎസ്സിഐആര്‍എഫിനെ സ്വയം അപകീര്‍ത്തിപ്പെടുത്താന്‍ മാത്രം ഉതകുന്ന ഇത് ഇന്ത്യ തള്ളിക്കളയുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇന്ത്യയെക്കുറിച്ചും അതിന്റെ ബഹുസ്വരതയെക്കുറിച്ചും ജനാധിപത്യ ധാര്‍മ്മികതയെക്കുറിച്ചും നന്നായി മനസ്സിലാക്കാന്‍ അദ്ദേഹം യുഎസ്സിഐആര്‍എഫിനോട് ആവശ്യപ്പെട്ടു. 2022-ല്‍ ഇന്ത്യയിലെ മതസ്വാതന്ത്ര്യ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നാണ്  യുഎസ്സിഐആര്‍എഫ് റിപ്പോർട്ടിൽ ആരോപിച്ചത്. മതസ്വാതന്ത്ര്യത്തിന്റെ ലംഘനങ്ങള്‍ക്ക് ഉത്തരവാദികളായ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉപരോധം ഏര്‍പ്പെടുത്താനും യുഎസ് കമ്മീഷന്‍ ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.