Fri. Nov 22nd, 2024

2030 ഓടെ മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള പദ്ധതിയുമായി ചൈന. ചൈനീസ് ബ്രോഡ്കാസ്റ്റർ ആയ സിസിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ചൈനയുടെ ചാന്ദ്ര പര്യവേഷണ പരിപാടിയുടെ ചീഫ് ഡിസൈനറായ വു വീറൻ ഇക്കാര്യം വ്യക്തമാക്കിയത്. ബഹിരാകാശയാത്രികരെ ചന്ദ്രനിൽ ഇറക്കുന്നതിന് ആവശ്യമായ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച സാങ്കേതിക വിദ്യകളോട് കൂടിയ റോക്കറ്റ് ആണ് ഇതിനായി ചൈന വികസിപ്പിക്കുന്നത്. ഏറ്റവും അപ്ഗ്രേഡഡ് ആയ ക്രൂ സ്പേസ് ക്രാഫ്റ്റ് ചന്ദ്രനിലെത്തിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. മനുഷ്യനെ എത്തിക്കുന്നതിന് മുന്നോടിയായി Chang’e-6 , Chang’e-7, Chang’e-8 പദ്ധതികളിലൂടെ ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരവാസത്തിന്റെ സാധ്യതകളും പരിശോധിക്കും. ചൈന എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി കോർപ്പറേഷന്റെ ചെയർമാൻ വു യാൻഷെങ്, ഭാവിയിലെ ചൈനീസ് ക്രൂവ്ഡ് ചാന്ദ്ര ലാൻഡിങ് എങ്ങനെയായിരിക്കുമെന്നതിന്റെ ഒരു ആനിമേറ്റഡ് സീക്വൻസ് ഈ വർഷമാദ്യം അവതരിപ്പിച്ചിരുന്നു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.