Mon. Dec 23rd, 2024

സംസ്ഥാന സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്നതിന്റെ ഭാഗമായി പുതിയ കെട്ടിട നികുതി ഏറ്റവും കുറഞ്ഞ നിരക്കില്‍ നടപ്പാക്കാനുള്ള എറണാകുളം ഡിസിസിയുടെ തീരുമാനം സംസ്ഥാന വ്യാപകമാക്കാന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കെപിസിസി സര്‍ക്കുലര്‍ നല്‍കും. ഉയര്‍ന്ന പെര്‍മിറ്റ് ഫീസിനെതെിരെ എല്ലാം തദ്ദേശ സ്ഥാപനങ്ങളിലും പ്രമേയം അവതരിപ്പിക്കാനും നിര്‍ദേശിക്കും. പാര്‍പ്പിട ആവശ്യങ്ങള്‍ക്കും ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ക്കുമുള്ള കെട്ടിടങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഉയര്‍ന്ന കെട്ടിട നികുതി കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കേണ്ട എന്നാണ് കെപിസിസി തീരുമാനം. ഘടകക്ഷികളുമായി ആലോചിച്ച് യുഡിഎഫ് ഭരണമുള്ള പഞ്ചായത്തുകളിലാകെ നടപ്പാക്കുന്നതും പരിഗണനയിലാണെന്ന് മുന്നണി കണ്‍വീനര്‍ പറഞ്ഞു.

പാര്‍പ്പിട ആവശ്യങ്ങള്‍ക്കുള്ള 300 ചതുരശ്ര മീറ്റര്‍ വരെയുള്ള പുതിയ കെട്ടിടങ്ങളുടെ അടിസ്ഥാന നികുതി നിരക്ക് ചതുരശ്ര മീറ്ററിനു പഞ്ചായത്തുകളില്‍ 6 മുതല്‍ 10 രൂപയും നഗരസഭകളില്‍ 817 രൂപയും കോര്‍പറേഷനുകളില്‍ 1012 രൂപയുമാണ്. ഇതില്‍ അടിസ്ഥാന നിരക്കു മാത്രമേ കോണ്‍ഗ്രസ് ഭരണമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കു. എറണാകുളം ഡിസിസി ആദ്യം പ്രഖ്യാപിച്ച ഈ തീരുമാനം സംസ്ഥാന വ്യാപകമാക്കാന്‍ കെപിസിസി പ്രത്യേക സര്‍ക്കുലര്‍ ഇറക്കും. 237 പഞ്ചായത്തുകളിലും 23 നഗരസഭകളിലും കണ്ണൂര്‍ കോര്‍പ്പറേഷനും ഉള്‍പെടെ 261 തദ്ദേശ സ്ഥാപനങ്ങളാണ് കോണ്‍ഗ്രസിന്റെ കൈവശമുള്ളത്. കുത്തനെ ഉയര്‍ത്തിയ പെര്‍മിറ്റ് ഫീസിനെതെിരെ പ്രമേയവും പാസാക്കും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.