Thu. Apr 3rd, 2025

നടന്‍ ചിയാന്‍ വിക്രമിന് അപകടനം. തങ്കലാന്‍ എന്ന പുതിയ ചിത്രത്തിന്റെ റിഹേഴ്‌സലിനെ ആണ് അപകടനം സംഭവിച്ചത്. അപകടത്തില്‍ വിക്രമിന്റെ വാരിയെല്ലിന് ഒടിവ് പറ്റിയതായി മനേജര്‍ സൂര്യനാരായണന്‍ ട്വീറ്റ് ചെയ്തു. അപകടത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു.

തന്നോടുള്ള സ്നേഹത്തിന് എല്ലാവരോടും വിക്രം നന്ദി അറിയിച്ചെന്നും എത്രയും വേഗം തിരിച്ചെത്തുമെന്ന് വാഗ്ദാനം ചെയ്തതായും സൂര്യനാരായണന്‍ ട്വീറ്റ് ചെയ്തു. അപകട വിവരം അറിഞ്ഞതിന് പിന്നാലെ നിരവധി പേരാണ് വിക്രമിന്റെ ആരോഗ്യ വിവരം അന്വേഷിച്ച് കൊണ്ടും പ്രാര്‍ത്ഥനകളുമായും രംഗത്തെത്തുന്നത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.