Thu. Dec 19th, 2024

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഈ മാസം എട്ടാം തീയതി വരെയാണ് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. ഏഴുദിവസം കസ്റ്റഡിയില്‍ വേണമെന്ന എന്‍ഐഎയുടെ ആവശ്യം കഴിഞ്ഞദിവസം കൊച്ചി എന്‍ഐഎ കോടതി അംഗീകരിച്ചിരുന്നു. കസ്റ്റഡിയില്‍ ലഭിച്ച സാഹചര്യത്തില്‍ വിശദമായ ചോദ്യം ചെയ്യലിനൊപ്പം തെളിവെടുപ്പും നടക്കും. കേസില്‍ കേരള പൊലീസ് ശേഖരിച്ച മുഴുവന്‍ വിവരങ്ങളും എന്‍ഐഎ ക്ക് കൈമാറിയിട്ടുണ്ട്.

കുറ്റകൃത്യത്തിന്റെ തീവ്രവാദ സ്വഭാവം, ഷാറൂഖ് സെയ്ഫിക്ക് പ്രാദേശിക സഹായവും കൂടുതല്‍ ആളുകളുടെ പിന്തുണയും ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എന്‍ഐഎ അന്വേഷിക്കുന്നത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.