26.2 C
Kochi
Friday, July 19, 2019
Home 2019

Yearly Archives: 2019

സാരൺ:ബീഹാറിലെ സാരൺ ജില്ലയിലെ ബനിയാപ്പൂരിൽ കന്നുകാലിമോഷ്ടാക്കളെന്നു സംശയിച്ച്, രണ്ടുപേരെ പ്രാദേശികവാസികൾ മർദ്ദിച്ചുകൊന്നുവെന്നു ന്യൂസ് ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണു സംഭവം നടന്നത്.പശുക്കളെ മോഷ്ടിക്കാൻ മൂന്നുപേർ വന്നെന്നാണു ഗ്രാമവാസികൾ പറയുന്നത്. അവരെ പിടിക്കാൻ ശ്രമിക്കുന്നതിനിടയ്ക്ക് ഒരാൾ ഓടി രക്ഷപ്പെട്ടു.രണ്ടുപേരേയും ഗ്രാമവാസികൾ കോപിഷ്ഠരായി മർദ്ദിച്ചതാണെന്നും, ഈ സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.
ഐ.സി.സി. ഹാള്‍ ഓഫ് ഫെയിമില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ മൂന്നു താരങ്ങളെ തിരഞ്ഞെടുത്തു. ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച താരങ്ങളെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി ആദരിക്കുന്ന രീതി ഐ.സി.സിക്കുണ്ട്. ഇതിന്റെ ഭാഗമായാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ബോളര്‍ അലന്‍ ഡൊണാള്‍ഡ്, ഓസ്‌ട്രേലിയയുടെ കത്രീന്‍ ഫിറ്റ്‌സ്‌പാട്രിക്ക്, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവരെ തിരഞ്ഞെടുത്തത്.വിരമിച്ച്‌ 5 വര്‍ഷത്തിന് ശേഷം മാത്രമേ താരങ്ങള്‍ ഈ പട്ടികയില്‍ ഇടം പിടിക്കാന്‍ യോഗ്യരാകൂ. 2013 നവംബറിലായിരുന്നു...
ന്യൂഡൽഹി:  അ​യോ​ധ്യ​യി​ലെ ഭൂ​മി ത​ര്‍​ക്കം സം​ബ​ന്ധി​ച്ച മ​ദ്ധ്യ​സ്ഥ ച​ര്‍​ച്ച​ക​ളു​ടെ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ആഗസ്റ്റ് ഒന്നിനു ​സ​മ​ര്‍​പ്പി​ക്കാ​ന്‍ സു​പ്രീംകോ​ട​തി നി​ര്‍​ദ്ദേശിച്ചു. ഓ​ഗ​സ്റ്റ് ര​ണ്ടി​നു കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. അ​തി​നു മു​ന്നോ​ടി​യാ​യി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ ത​യാ​റാ​ക്കിവ​യ്ക്കാ​നും കോ​ട​തി നി​ര്‍​ദ്ദേശം ന​ല്‍​കി. ജ​സ്റ്റീ​സ് എ​ഫ്.​എം. ഇ​ബ്രാ​ഹിം ഖ​ലീ​ഫു​ള്ള അ​ധ്യ​ക്ഷ​നാ​യ മ​ദ്ധ്യ​സ്ഥസ​മി​തി ന​ല്‍​കി​യ ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ട് പ​രി​ശോ​ധി​ച്ചാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോയ് അദ്ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ചിന്റെ ന​ട​പ​ടി.കേസുകള്‍ ഉടന്‍ വാദത്തിനെടുക്കണോയെന്ന് അടുത്ത മാസം...
കണ്ണൂർ:  കണ്ണൂരിലെ ആന്തൂരില്‍, കൺ‌വെൻഷൻ സെന്ററിനു അനുമതി ലഭിക്കാഞ്ഞതിന്റെ വിഷമം മൂലം ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ കാര്യത്തിൽ നഗരസഭയുടെ ഭാഗത്ത് വീഴ്ചയില്ലെന്നു സര്‍ക്കാർ, ഹൈക്കോടതിയില്‍ വിശദീകരണം നൽകി. തയ്യാറാക്കി നൽകിയ പ്ലാനിൽ പല തവണ മാറ്റം ആവശ്യപ്പെടാന്‍ കാരണം കണ്‍വെന്‍ഷന്‍ സെന്ററിന് പ്ലാന്‍ തയ്യാറാക്കിയ ആര്‍ക്കിടെക്ടിന്റെ അശ്രദ്ധയായിരിക്കുമെന്നാണു സത്യവാങ്മൂലത്തില്‍ പറയുന്നത്.ഇടക്കാലത്ത് പുതിയ പ്ലാന്‍ സമര്‍പ്പിച്ചതും നഗരസഭയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ നിര്‍മ്മാണരീതി മാറ്റിയതും പ്രശ്നമായെന്ന് തദ്ദേശവകുപ്പിലെ അണ്ടര്‍...
#ദിനസരികള്‍ 823  യാത്രകള്‍ക്കിടയില്‍ നല്ല ഭക്ഷണം ലഭിക്കുക എന്നതൊരു ഭാഗ്യമാണ്. എന്നാല്‍ പലപ്പോഴും നിര്‍ഭാഗ്യമാണ് കടാക്ഷിക്കാറുള്ളതെന്നതാണ് അനുഭവം. ഇന്നലേയും അത്തരത്തിലൊരു സംഭവമുണ്ടായി. ഒരു തിരക്കു പിടിച്ച ഓട്ടത്തിനിടയില്‍ നാടന്‍ ഉച്ച ഭക്ഷണം എന്ന് ചുവപ്പില്‍ വലിയ അക്ഷരത്തില്‍ എഴുതി വെച്ച ഒരു കടയിലേക്ക് ചെന്നു കയറുമ്പോള്‍ മനസ്സിലുണ്ടായിരുന്ന ഒരേയൊരു സമാധാനം നാടന്‍ എന്ന വിശേഷണമായിരുന്നു. എന്നാല്‍ പല പല തട്ടുകളിലായി കൊണ്ടു വന്ന് ഇലയുടെ വിവിധ ഭാഗങ്ങളില്‍ വിളമ്പിവെച്ച നാടന്‍...
മസ്കറ്റ്:  നവോത്ഥാനദിനം പ്രമാണിച്ച് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ച്‌ ഒമാന്‍. പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ജൂലൈ 23 ന് അവധി ആയിരിക്കും. 49-ാം നവോത്ഥാനദിനമാണ് ആഘോഷിക്കുന്നത്.ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രിയും സിവില്‍ സര്‍വീസ് കൗണ്‍സില്‍ ചെയര്‍മാനുമായ സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദിയും, മാനവവിഭവ ശേഷി വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രിയുമാണ് അവധി പ്രഖ്യാപനം നടത്തിയത്.
തിരുവനന്തപുരം:വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കാന്‍ കെ.എസ്.യു. ആഹ്വാനം ചെയ്തു. പി.എസ്.സിയുടേയും, സർവകലാശാലയുടേയും പരീക്ഷകളിൽ ഉണ്ടായ ക്രമക്കേടുകളില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന്റെ മുന്നില്‍ നടന്നുവരുന്ന നിരാഹാര സമരത്തിൽ സര്‍ക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനം.ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള സ്‌കൂളുകളെ പഠിപ്പു മുടക്കലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തില്‍...
തിരുവനന്തപുരം:  ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്രചെയ്യുന്നവരും ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്ന് ഡി.ജി.പിയുടെ നിർദ്ദേശം. ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റും, കാറിലെ എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കിക്കൊണ്ട് സുപ്രീംകോടതി വിധി വന്നിരുന്നു. ആ ഉത്തരവ് സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശിച്ചു. പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മെറ്റ് ധരിക്കണമെന്നും സീറ്റ് ബെല്‍റ്റ് ഉള്ള വാഹനങ്ങളിലെല്ലാം യാത്രക്കാര്‍ അത് നിര്‍ബന്ധമായി ഉപയോഗിക്കണമെന്നും ഡി.ജി.പി. നിര്‍ദ്ദേശം നല്‍കി. സുപ്രീംകോടതിയുടെ വ്യക്തമായ ഉത്തരവുള്ള സാഹചര്യത്തില്‍...
കൊച്ചി :സീറോ മലബാർ സഭയിലെ അധികാര തർക്കങ്ങളുടെ തുടർച്ചയായി ആർച്ച് ബിഷപ്പിന്റെ സ്വീകരണ മുറിയിൽ ഒരു വിഭാഗം വൈദികരുടെ സമരം ആരംഭിച്ചു. 14 ക്രിമിനൽ കേസുകളിൽ പ്രതിയായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിയുക, സസ്പെൻഡ് ചെയ്ത സഹായമെത്രാൻമാരെ തിരിച്ചെടുക്കുക, വൈദികരുമായി സ്ഥിരം സിനഡ് അംഗങ്ങളായ ആർച്ചു ബിഷപ്പുമാർ എറണാകുളത്തെത്തി ചർച്ച നടത്തുക, ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന സിനഡ് വത്തിക്കാൻ പ്രതിനിധിയുടെ അധ്യക്ഷതയിൽ ചേരുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എറണാകുളം...
കറങ്ങുന്ന ക്യാമറയുള്ള ഫോണുമായി സാംസങ് ഗാലക്സി എത്തി. ഗാലക്സി എ 80 എന്ന ഫോൺ ചൊവാഴ്ച ഇന്ത്യയിൽ ഇറക്കി. ഏപ്രിലിൽ, മലേഷ്യയിൽ ആണ് സാംസങ് ഗാലക്സി എ 80 (Samsung Galaxy A80) എന്ന ഫോൺ ആദ്യമായി ഇറക്കിയത്. എല്ലായിടത്തും ഈ ഫോൺ ആഗസ്റ്റ് ഒന്നു മുതൽ ലഭ്യമാകും.സാംസങ് ഗാലക്സി എ 80 യുടെ വില 47,990 ആണ്. അത് മുൻ‌കൂറായി ജൂലൈ 22 നും...