25 C
Kochi
Thursday, September 16, 2021
Home 2019

Yearly Archives: 2019

ന്യൂഡൽഹി:  ജമ്മു കാശ്മീരില്‍ തടവില്‍ക്കഴിയുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. "നമ്മുടെ ആദ്യ പുതുവത്സരാശംസ ഓഗസ്റ്റ് അഞ്ചുമുതല്‍ ഒരു കുറ്റവും ചുമത്തപ്പെടാതെ ജമ്മു കാശ്മീരില്‍ തടവില്‍ കഴിയുന്ന ഫാറൂഖ് അബ്ദുള്ള, ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരടക്കമുള്ള നേതാക്കള്‍ക്കാണു നല്‍കേണ്ടത്. ഈ പുതുവത്സരം അവര്‍ക്കു സ്വാതന്ത്ര്യവും നീതിയും ലഭിക്കട്ടെ," എന്നായിരുന്നു ചിദംബരം ട്വീറ്റ് ചെയ്തത്.ഇന്നലെ കശ്മീരില്‍ തടവിൽ കഴിഞ്ഞിരുന്ന അഞ്ചു നേതാക്കളെ വിട്ടയച്ചിരുന്നു. ഓഗസ്റ്റ് അഞ്ചുമുതല്‍...
രാജ്യത്തിെന്റ സുരക്ഷക്കായി പുതിയ യുദ്ധതന്ത്രം ആസൂത്രണം ചെയ്യുമെന്ന് സംയുക്ത സേന മേധാവി ബിപിന്‍ റാവത്ത്
പരിക്കേറ്റ പ്രതിഷേധക്കാരെ പ്രവേശിപ്പിച്ച എമര്‍ജന്‍സി വാര്‍ഡിനുള്ളില്‍ ബന്ധുക്കളെയോ അഭിഭാഷകരെയോ മാധ്യമപ്രവര്‍ത്തകരെയോ കടത്തിവിടുന്നുണ്ടായിരുന്നില്ല.
ന്യൂഡൽഹി:   ദേശീയ പൗരത്വ നിയമത്തിനെതിരെ നൂറോളം സംഘടനകൾ ചേർന്നു കൊണ്ട് രാജ്യമെമ്പാടും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നിവക്കെതിരെയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സംഘടനകള്‍ ഒന്നിച്ച് സമരരംഗത്തു അണിനിരക്കുന്നത്. "വീ ദ പീപ്പിള്‍" എന്ന മുദ്രാവാക്യമുയർത്തിയാണ് സമരങ്ങൾ സംഘടിപ്പിക്കുകയെന്ന് സമരസമിതി കോ-ഓർഡിനേറ്റർ യോഗേന്ദ്ര യാദവ് പറഞ്ഞു.ദേശീയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന എല്ലാവരെയും "വീ ദ പീപ്പിള്‍" എന്ന ഒറ്റ ബാനറിന് കീഴില്‍ ഒന്നിച്ച്...
ന്യൂഡല്‍ഹി: വിവിധ വനിത സംഘടനകളുടെ സംയുക്ത സഹകരണത്തോടെ ഇന്ന് 11 മണിക്ക് ജന്തർമന്ദറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ സംഗമം നടക്കും. ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം. വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളും സിഎഎ പ്രതിഷേധങ്ങളെ പിന്തുണക്കുന്നവരും പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കും. ഡൽഹി ഷഹീൻ ബാഗിൽ ആഴ്ചകളായി വനിതകളുടെ നേത്യത്വത്തിൽ ഉപവാസ സമരവും എന്‍എച്ച് 24 ഉപരോധവും തുടരുകയാണ്.
ന്യൂഡല്‍ഹി: അതി ശൈത്യത്തില്‍ വലഞ്ഞ് ഉത്തരേന്ത്യന്‍ ജനത. അതിരാവിലെ 3 ഡിഗ്രിക്കും പകല്‍ 10 ഡിഗ്രിക്കും താഴെയാണ് അന്തരീക്ഷ താപനില. പല നഗരങ്ങളിലും റെഡ് അലര്‍ട്ട് തുടരുകയാണ്. അന്തരീക്ഷ മലിനീകരണ തോതിലും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ബുദ്ധി മുട്ടിലായിരിക്കുകയാണ് ജനം.മൂടല്‍മഞ്ഞ് മൂലം കാഴ്ച പരിധി കുറയുന്നതിനാല്‍ റോഡ്-റെയില്‍-വ്യോമ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ട്രെയിനുകളും വിമാനങ്ങളും വൈകിയാണ് സര്‍വീസ് നടത്തുന്നത്. പല സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഉടന്‍ മഴയുണ്ടായേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....
മുംബൈ: സി‌എ‌എ, എൻ‌പി‌ആർ,രാജ്യവ്യാപകമായി എൻ‌ആർ‌സി എന്നിവയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന നൂറോളം സംഘടനകള്‍ ഒന്നിച്ച് ഒരു കുടക്കീഴില്‍ വരുന്നു.  വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യ എന്ന ബാനറിലായിരിക്കും ഇനി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജനുവരിയിൽ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടക്കും.  സാവിത്രിബായ് ഫൂലെയുടെ ജന്മവാർഷികമായ ജനുവരി 3 മുതലാണ് പ്രതിഷേധ പരമ്പരകള്‍ ആരംഭിക്കുക എന്ന് ദ പീപ്പിള്‍ ഓഫ് ഇന്ത്യയുടെ ഭാഗമായ, സ്വരാജ് അഭിയാൻ പാർട്ടി സ്ഥാപകൻ യോഗേന്ദ്ര യാദവ്...
ന്യൂഡല്‍ഹി: ആരോഗ്യം, വ്യവസായ-നൂതനത്വ-അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ലിംഗസമത്വം  എന്നിവ മാനദണ്ഡമാക്കി നീതി ആയോഗ് പുറത്ത് വിട്ട 2019-20 വര്‍ഷത്തെ സുസ്ഥിര വികസന സൂചിക(എസ് ഡി ജി) യിൽ  കേരളം വീണ്ടും ഒന്നാമത്. ബീഹാറാണ് ഏറ്റവും പിന്നില്‍.കഴിഞ്ഞ വർഷത്തെക്കാൾ ഒരു പോയിന്റ് വളർച്ച നേടിയാണ് (70) കേരളത്തിന്റെ നേട്ടം.രാജ്യത്തിന്റെ ശരാശരി വളർച്ചയിലും മൂന്നു പോയന്റ് മുന്നേറ്റമുണ്ട് (60). ഹിമാചൽപ്രദേശാണ് രണ്ടാമത്. വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ മേഖലകളിൽ കേരളത്തിനെ ഹിമാചൽ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളി. ആരോഗ്യരംഗത്ത്...
ആശുപത്രിയിലെ ഉപകരണങ്ങളെല്ലാം പ്രവര്‍ത്തന ക്ഷമമാണെന്നും ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ രോഗികളാരും മരിച്ചിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
തിരുവനന്തപുരം:  വാളയാര്‍ കുരുന്നുകള്‍ക്ക് നീതി ഉറപ്പാക്കാന്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം റജിസ്റ്റര്‍ ചെയ്ത് അന്വേഷണം സിബിഐയ്ക്കു വിടുക, വാളയാർ കേസ് അട്ടിമറിച്ച ഡിവൈഎസ്‌പി സോജനെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് ദലിത് ആദിവാസി സ്ത്രീ പൌരാവകാശ കൂട്ടാ‍യ്മ നിയമസഭാമാർച്ച് സംഘടിപ്പിക്കുന്നു.അവരുടെ അറിയിപ്പ്:-സുഹൃത്തേ, വാളയാറില്‍ ദാരുണമായി കൊല ചെയ്യപ്പെട്ട ബാലികമാരുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ പിഴവുണ്ടായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെങ്കിലും, ജൂഡീഷ്യല്‍ അന്വേഷണം നടത്തി കൈ കഴുകാനാണ്...