23 C
Kochi
Tuesday, September 28, 2021
Home Tags Thiruvananthapuram

Tag: Thiruvananthapuram

കൊവിഡിനെ നേരിടാന്‍ ആറു ജില്ലകളില്‍ അതീവജാഗ്രത

തിരുവനന്തപുരം:കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍  കര്‍ശന നടപടികളുമായി സര്‍ക്കാര്‍. ഉറവിടം അറിയാത്ത രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 90 ശതമാനം പൊലീസുകാരും ഇന്ന് മുതല്‍ കൊവിഡ് ഡ്യൂട്ടിക്കിറങ്ങും.തിരുവനന്തപുരം നഗരത്തിലെ പ്രധാന മാര്‍ക്കറ്റുകളില്‍...

തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം:കൊവിഡ് ആശങ്ക വര്‍ധിച്ചതിനെ തുടര്‍ന്ന് തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായി  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  ഓട്ടോറിക്ഷയിലും ടാക്സിയിലും യാത്ര ചെയ്യുന്നവര്‍ വാഹനത്തിന്‍റെ നമ്പറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണമെന്ന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ പരിപാടികൾക്കും സമരങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി.  ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ ആളുകള്‍ ശക്തമായി...

കൊല്ലത്തും തിരുവനന്തപുരത്തും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത 

തിരുവനന്തപുരം:കൊല്ലം, തിരുവനന്തപുരം ‌ജില്ലകളിൽ ചിലയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ വീശിയടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.അതേസമയം, ബംഗാളില്‍ വീശിയടിക്കുന്ന അംഫാന്‍ ചുഴലിക്കാറ്റിന്‍റെ വേഗത കുറഞ്ഞെങ്കിലും കേരളത്തില്‍ ഇന്നും വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.  ഈ...

ഹര്‍ത്താലില്‍ വ്യാപക അക്രമം: കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്; സംസ്ഥാനത്ത് മുന്നൂറോളം പേര്‍  കരുതല്‍ തടങ്കലില്‍

തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരേ സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും അക്രമം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. തലസ്ഥാനനഗരിയില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ നേരിയ ഏറ്റുമുട്ടല്‍ ഉണ്ടായി. തുടര്‍ന്ന് മൂന്ന് തവണ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.കൊല്ലം, കണ്ണൂര്‍, വയനാട് തുടങ്ങിയ ജില്ലകളില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി....

തിരുവനന്തപുരമടക്കം രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ വിതരണം ചെയ്യുന്നത് കുടിക്കാന്‍ യോഗ്യമല്ലാത്ത പൈപ്പ് വെള്ളം

ന്യൂ ഡല്‍ഹി:രാജ്യത്ത് പതിമൂന്ന് പ്രമുഖ നഗരങ്ങളില്‍ വിതരണം ചെയ്യപ്പെടുന്ന പൈപ്പ് വെള്ളം ഗുണനിലവാരമില്ലാത്തതും കുടിക്കാന്‍ യോഗ്യമല്ലാത്തതുമെന്ന് കേന്ദ്രസര്‍ക്കാര്‍. 21 നഗരങ്ങളില്‍ നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ട് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാംവിലാസ് പസ്വാനാണ് പുറത്തുവിട്ടത്. കുടിക്കാന്‍ യോഗ്യമല്ലാത്ത പൈപ്പ് വെള്ളം വിതരണം ചെയ്യുന്നതില്‍ കേരളത്തിലെ തിരുവനന്തപുരവുമുണ്ട്.ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് കുടിക്കാന്‍...

‘മേയർ ബ്രോയെ’ ട്രോളിക്കൊല്ലി സ്നേഹിച്ച് സോഷ്യൽ മീഡിയ

തിരുവനന്തപുരം: കഴിഞ്ഞ പ്രളയ സമയത്ത് തിരുവനന്തപുരത്ത് ജില്ല കളക്ടര്‍ കെ. വാസുകിയായിരുന്നു താരമെങ്കില്‍ ഇത്തവണ അത് മേയര്‍ വി.കെ. പ്രശാന്താണ്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണൻ കളക്ഷന്‍ പോയിന്റ് തുടങ്ങാന്‍ മടിച്ച് നിന്നതോടെയായിരുന്നു കോര്‍പറേഷന്‍ ദുരിതാശ്വാസ സാമഗ്രികൾക്കായി കളക്ഷന്‍ പോയിന്റ് ആരംഭിച്ചത്. ഇതിനു പൊതുജനങ്ങളിൽ നിന്നും വൻ പിന്തുണ ലഭിക്കുകയും...

തിരുവനന്തപുരത്ത് യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്പൂരിയിൽ ഒ​രു മാ​സ​മാ​യി കാ​ണാ​നി​ല്ലാ​യി​രു​ന്ന യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ. പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അമ്പൂരിക്ക് അടുത്ത് തോട്ടുമുക്ക് എന്ന സ്ഥലത്ത് സുഹൃത്തിന്‍റെ വീടിനടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.എ​റ​ണാ​കു​ള​ത്ത് കോ​ൾ​സെ​ന്‍റ​ർ ജീ​വ​ന​ക്കാ​രി​യാ​യ രാ​ഖി​യെ ക​ഴി​ഞ്ഞ ജൂ​ൺ 21 മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. ഓ​ഫീ​സി​ലേ​ക്കെ​ന്നു പ​റ​ഞ്ഞ് വീ​ടു​വി​ട്ട...

എസ്.എഫ്‌.ഐ. പ്രവര്‍ത്തകനെ കുത്തിയ സംഭവത്തില്‍ മുഖ്യപ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്‌.ഐ. പ്രവര്‍ത്തകനെ കുത്തിയ സംഭവത്തില്‍ മുഖ്യപ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവര്‍ പിടിയിലായി. ശിവരഞ്ജിത്ത് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്‌.ഐ. യൂണിറ്റ് പ്രസിഡന്റും നസീം സെക്രട്ടറിയുമാണ്.തിരുവനന്തപുരത്തെ ഒരു വീട്ടില്‍ വച്ചാണ് പുലര്‍ച്ചെ ഇവരെ പിടികൂടിയത്. നാലു പ്രതികളെ ഞായറാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അദ്വൈത്, ആരോമല്‍ ആദില്‍,...

കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡുകള്‍ നിരസിച്ച് നാടക പ്രവര്‍ത്തകര്‍

തിരുവനന്തപുരം: പ്രൊഫഷണല്‍ നാടക മത്സരത്തിലെ അവാര്‍ഡ് നിര്‍ണ്ണയം സുതാര്യമല്ലെന്ന് ആരോപിച്ച് കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡുകള്‍ നാടക പ്രവര്‍ത്തകര്‍ നിരസിച്ചു. അക്കാദമി സംഘടിപ്പിച്ച പ്രൊഫഷണല്‍ നാടക മത്സരത്തില്‍ അവാര്‍ഡുകള്‍ നേടിയവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം നാടക സമിതികള്‍ക്കുള്ള അനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച അക്കാദമിയുടെ നടപടി പുന:പരിശോധിക്കണമെന്നും കലാകാരന്മാര്‍ ആവശ്യപ്പെട്ടു.മത്സരത്തില്‍...