Fri. May 3rd, 2024

യു എസ് ടെക് ഭീമന്‍ ആപ്പിളെനതിരേ ആസ്ട്രേലിയായിലും സമരത്തിനൊരുങ്ങി ജീവനക്കാര്‍. ക്രിസ്തുമസിന് മുന്നോടിയായി ആണ് ആസ്ട്രേലിയായിലെ നൂറ് കണക്കിന് ആപ്പിള്‍ തൊഴിലാളികള്‍ മെച്ചപ്പെട്ട വേതനവും തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുന്നത്. തൊഴിലാളി പ്രതിഷേധത്തെ തുടര്‍ന്ന് ചൈനയില്‍ കനത്ത വെല്ലുവിളി നേരിടേണ്ടി വരുമ്പോഴാണ് ആസ്ട്രേലിയായിലും അമേരിക്കന്‍ ടെക് ഭീമനെതിരേ തൊഴിലാളികള്‍ പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നത്. ഐ ഫോണും വാച്ചുകളും ഉള്‍പ്പടെയുള്ള ആപ്പിള്‍ ഉത്പ്പന്നങ്ങള്‍ ഏറ്റവും കുടുതല്‍ വിറ്റഴിക്കപ്പെടുന്ന ഡിസംബര്‍ 23ന് വൈകുന്നരേം റിട്ടെയില്‍ ഔട്ടലെറ്റുകള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കാനാണ് തൊഴിലാളികള്‍ തയ്യാറെടുക്കുന്നത്. ബ്രിസ്ബെയിനിലെയും അഡ്ലെയിഡിലെയും റിട്ടെയില്‍ ഔട്ടലെറ്റുകളെ ആവും സമരം ഏറ്റവും കൂടുതല്‍ ബാധിക്കുക എന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.